Challenger App

No.1 PSC Learning App

1M+ Downloads
"വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം" എന്നഭിപ്രായപ്പെടുന്ന വിദ്യാഭ്യാസ ദർശനം ?

Aപ്രകൃതിവാദം

Bപ്രായോഗിക വാദം

Cയാഥാർത്ഥ്യവാദം

Dആദർശവാദം

Answer:

D. ആദർശവാദം

Read Explanation:

ആദർശവാദം (Idealism)

  • വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടതാണ് ആദർശവാദം
  • നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്നതാണ് ആദർശവാദം
  • പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നു സോക്രട്ടീസും പ്ലേറ്റോയും.
  • വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം.
  • ആദർശവാദിയുടെ വിദ്യാഭ്യാസ ലക്ഷ്യം പ്രാകൃത കാഴ്ച്ചപ്പാടുകളിൽ നിന്ന് വിഭിന്നമായി വൈകാരികമായും ബുദ്ധിപരമായും വികാസം പ്രാപിച്ച് പൂർണതയുള്ള ആദർശവാനായി ഒരു വ്യക്തിയെ മാറ്റുക എന്നതാണ്.
  • വ്യക്തിത്വ വികസനത്തിലധിഷ്ഠിതമായ ലക്ഷ്യവും സമൂഹ നന്മയിലധിഷ്ഠിതമായ ലക്ഷ്യവും വിദ്യാഭ്യാസത്തിനുണ്ട്. 

ആദർശവാദത്തിലെ മൂന്ന് പ്രധാന ആശയങ്ങൾ 

  1. മനുഷ്യന്റെ ആത്മീയ മൂല്യങ്ങളായ സത്യം, ശിവം ( നന്മ ), സുന്ദരം എന്നിവയെ സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്റെ ധർമ്മം
  2. ആത്മാവിന്റെ മോചനമാണ് ആദർശവാദത്തിലെ രണ്ടാമത്തെ തത്വം.
    • ആദർശവാദി പ്രാധാന്യം കൽപ്പിക്കുന്നത് ആത്മീയതയ്ക്കായതിനാൽ ശാരീരിക സുഖങ്ങിളിൽ നിന്നുമുള്ള ആത്മാവിന്റെ മോചനത്തിൽ വിശ്വസിക്കുന്നു.
  3. മഹത്തായ ജീവിതമൂല്യങ്ങളുടെ സാക്ഷാത്കാരമാണ് മൂന്നാമത്തെ തത്വം

 


Related Questions:

Who among the following is NOT directly associated with Gestalt psychology?
Growth stops after a certain age because:
കിന്റർഗാർട്ടൻ എന്ന ജർമൻ പദത്തിന്റെ അർഥം
ഒരു കുട്ടിയിൽ വ്യക്തിശുചിത്വം കുറവ് കണ്ടാൽ അധ്യാപകൻ ചെയ്യേണ്ടത് ?
Which mechanism involves unconsciously pushing away unpleasant thoughts or memories?