App Logo

No.1 PSC Learning App

1M+ Downloads
വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രം

Aകെ. ജെ. റ്റി. എഫ്. ആർ. ഫ്രൂട്ട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മാങ്കുളം

Bകേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ

Cവികസൻ ബയോടെക് ഉപകരണ പഠന കേന്ദ്രം, തിരുവനന്തപുരം

Dകേരള വന ശാസ്ത്ര ഗവേഷണ സ്ഥാപനം, പളളിക്കുന്ന്

Answer:

B. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ് തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ നെല്ലിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?
തണ്ട് ഉപയോഗിച്ചുള്ള കായിക പ്രജനനരീതിയുടെ വിജയസാധ്യത പരമാവധി കൂട്ടാൻ വേരുമുളക്കേണ്ട കാണ്ഡഭാഗം മുക്കിവെക്കുന്ന ലായനിയിൽ ഉപയോഗിക്കുന്ന സസ്യ ഹോർമോൺ?
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?