App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?

Aപരാഗണ വിത്തുകൾ

Bകൃതിമ വിത്തുകൾ

Cസങ്കരയിനം വിത്തുകൾ

Dസംയോജനവിത്തുകൾ

Answer:

C. സങ്കരയിനം വിത്തുകൾ

Read Explanation:

ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു ചെടികൾ തമ്മിൽ കൃത്രിമപരാഗണം നടത്തി രണ്ടിന്റെയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം. ഇങ്ങനെ ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നു. ഇവയാണ് സങ്കരയിനം വിത്തുകൾ.


Related Questions:

താഴെ പറയുന്ന സസ്യങ്ങളിൽ ലൈംഗികപ്രത്യുൽപാദനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം
കെണികൾ ഉപയോഗിച്ചോ വട്ടച്ചാഴി കൈകൊണ്ട് പെറുക്കി മാറ്റിയോ കീടങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് ---
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.