Challenger App

No.1 PSC Learning App

1M+ Downloads
സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aനിയമപരമായി നേരിട്ട് ഇടപെട്ട് സേനയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടാം.

Bപാർലമെന്റിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടുകയും ശുപാർശ നൽകുകയും വേണം.

Cകമ്മീഷനു സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും തുടർന്ന് ശുപാർശകൾ നൽകുകയും ചെയ്യാം

Dഇവയൊന്നുമല്ല

Answer:

C. കമ്മീഷനു സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും തുടർന്ന് ശുപാർശകൾ നൽകുകയും ചെയ്യാം

Read Explanation:

  • 1993ലെ 'മനുഷ്യാവകാശ സംരക്ഷണ നിയമ'ത്തിന് കീഴിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ രൂപം കൊണ്ടത്.
  • മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(1)(d) ആണ് മനുഷ്യാവകാശങ്ങളെ നിർവചിക്കുന്നത്.
  • മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ്  12 ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നത്.
  • സായുധ സേനാംഗങ്ങളുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് കമ്മീഷന് പരിമിതമായ റോളും അധികാരങ്ങളും അധികാരപരിധിയും മാത്രമേയുള്ളൂ.
  • ഇത്തരം സാഹചര്യത്തിൽ, മനുഷ്യാവകാശ കമ്മീഷനു കേന്ദ്ര സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുകയും ശുപാർശകൾ നൽകുകയും ചെയ്യും.
  • കമ്മീഷന്റെ ശിപാർശകളിൽ സ്വീകരിച്ച നടപടി മൂന്നു മാസത്തിനകം കേന്ദ്രസർക്കാർ കമ്മിഷനെ അറിയിക്കണം.

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത്?
സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൗരന്‍റെ മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും പരാമർശിക്കുന്ന അനുഛേദങ്ങളുടെ ആകെ എണ്ണം ?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) കമ്മിഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.

(ii) ഗവണ്മെന്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളു.

(iii) കമ്മിഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം.

ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം ?