Question:
' ശോകനാശിനിപ്പുഴ ' എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നത് എവിടെ ?
Aപൊന്നാനി
Bചിറ്റൂർ
Cകുറ്റിപ്പുറം
Dതിരുനാവായ
Answer:
B. ചിറ്റൂർ
Explanation:
ഭാരതപ്പുഴ
- കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി
- കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
- ഉത്ഭവം - പശ്ചിമഘട്ടത്തിലെ ആനമല
- പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
- നീളം - 209 km
- പാലക്കാട് , തൃശ്ശൂർ , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു
- നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു.
- മറ്റ് പേരുകൾ : പേരാർ, പൊന്നാനിപ്പുഴ,ശോകനാശിനിപ്പുഴ
- ഭാരതപുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
- പ്രധാനമായും ചിറ്റൂരിലാണ് ഭാരതപ്പുഴ,ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നത്