Question:

കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി ആരാണ് ?

AC അച്യുതമേനോൻ

BT A മജീദ്

CV R കൃഷ്ണയ്യർ

DK R ഗൗരിയമ്മ

Answer:

D. K R ഗൗരിയമ്മ

Explanation:

കെ ആർ ഗൗരിയമ്മ

  • 1919 ജൂലൈ 14 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ജനിച്ചു.
  • കേരളത്തിലെ ആദ്യ വനിത മന്ത്രി
  • ഒന്നാം മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്ത വ്യക്തി.
  • കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ തവണ മത്സരിക്കുകയും, തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വനിത.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വനിത
  • കേരള നിയമസഭയില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത
  • കേരളത്തില്‍ മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത
  • സാമൂഹികക്ഷേമ മന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വനിതാ കമ്മീഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി.
  • 1994 ൽ രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സ്ഥാപക നേതാവ്‌ 
  • 'ആത്മകഥ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗൗരിയമ്മയുടെ ആത്മകഥക്ക് 2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
  • 2021 മെയ് 11 ന് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു.


 


Related Questions:

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?

ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?

കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?

ഇ. എം. എസ്. നമ്പൂതിരിപ്പാടിൻ്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?