App Logo

No.1 PSC Learning App

1M+ Downloads
' ഇൻഡിക ' എന്ന യാത്രാവിവരണം എഴുതിയ ഗ്രീക്ക് സഞ്ചാരി ആര് ?

Aമെഗസ്തനീസ്

Bഇബനുബത്തൂത്ത

Cഫാഹിയാൻ

Dഹുയാൻസാങ്

Answer:

A. മെഗസ്തനീസ്

Read Explanation:

മെഗസ്തനീസ്‌

  • ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി മെഗസ്തനീസ്‌ ആണ്‌.
  • ഗ്രീക്കു ഭരണാധികാരി സെല്യൂക്കസ്‌-I ന്റെ അംബാസഡറായി ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലാണ്‌ (ബി.സി. 321-297) മെഗസ്തനീസ്‌ എത്തിയത്‌.
  • 'ഇന്‍ഡിക്ക' മെഗസ്തനീസിന്റെ കൃതിയാണ്‌.

മെഗസ്തനീസിന്റെ വ്യാഖ്യാനത്തിൽ ഇന്ത്യൻ സമൂഹം 7 വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരുന്നു അവ ഇങ്ങനെയാണ് :

  • തത്ത്വചിന്തകര്‍
  • കൃഷിക്കാര്‍
  • പടയാളികൾ
  • കുതിരക്കാര്‍
  • കരകൗശല വിദഗ്ധർ
  • ന്യായാധിപന്മാര്‍
  • ജനപ്രതിനിധികൾ

  • കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യത്തെ വിദേശസഞ്ചാരിയാണ്‌ അദ്ദേഹം.
  • ഭാരതത്തിലുടനീളം കാൽ‌നടയായി സഞ്ചരിച്ച് കണ്ട വിവരങ്ങൾ എല്ലാം ക്രോഡീകരിച്ചാണ്‌ ഗ്രന്ഥരചന നടത്തിയത്.
  • സിന്ധൂ-ഗംഗാതടത്തിലെ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങൾ മെഗസ്തനീസ് നടത്തിയിരുന്നു

 


Related Questions:

Ashoka called the Third Buddhist Council at
Who was responsible for District administration in the Maurya empire?
മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ച് സിംഹാസനം കരസ്ഥമാക്കിയത് ആര് ?
ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത് :
സെലൂക്കസ് നികേറ്ററും ചന്ദ്രഗുപ്തനും സന്ധിയിൽ ഏർപ്പെട്ടത് :