' യജമാനൻ ' എന്ന മാസിക പുറത്തിറക്കിയ വർഷം ഏതാണ് ?
A1937
B1938
C1939
D1941
Answer:
C. 1939
Read Explanation:
യജമാനൻ
- യജമാനൻ എന്ന മാസിക ആരംഭിച്ചത് : വാഗ്ഭടാനന്ദൻ
- മാസിക പുറത്തിറക്കിയ വർഷം : 1939
- മാസിക പ്രസിദ്ധീകരണം ആരംഭിച്ചത് : കോഴിക്കോട് നിന്ന്
വാഗ്ഭടാനന്ദൻ
- ആത്മീയ വിപ്ലവകാരി.
- മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു.
- 1884 ഏപ്രിൽ 29ന് കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു.
- 'കുഞ്ഞിക്കണ്ണൻ ഗുരുക്കൾ' എന്നായിരുന്നു യഥാർത്ഥപേര്.
- 1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും ചെയ്തു.
- മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു.
- 1910 ൽ ബ്രഹ്മാനന്ദ ശിവയോഗിയെ പരിചയപ്പെട്ടതു വഴിത്തിരിവായി.
- സംവാദങ്ങളിൽ അസാമാന്യമായ ഭാഷാവൈഭവം പ്രകടിപ്പിച്ച ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന വിശേഷണം നൽകിയത് ശിവയോഗിയാണ്.
- 1911 ൽ കല്ലായിയിൽ 'രാജയോഗാനന്ദകൗമുദിയോഗശാല' സ്ഥാപിച്ചു.
- 1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു.
- 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു.
- "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ". എന്നത് ആത്മവിദ്യാസംഘത്തിന്റെ ആപ്തവാക്യം ആയിരുന്നു.
- 'ഊരാളുങ്കൽ ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു.
- 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി.
- അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്.
- പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മദ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി.
- പ്രീതി ഭോജനം നടപ്പിലാക്കി.
- 1939 ഒക്ടോബർ 29 ന് അന്തരിച്ചു
പ്രധാന കൃതികൾ
- ആത്മവിദ്യ
- അദ്ധ്യാത്മ യുദ്ധം
- പ്രാർത്ഥനാഞ്ജലി
- മംഗളശ്ലോകങ്ങൾ
- ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും
- ആത്മവിദ്യലേഖമാല
- ഈശ്വരവിചാരം
- മാനസചാപല്യം
- പ്രാർത്ഥന മഞ്ജരി
മാസികകൾ
- ശിവയോഗി വിലാസം (1914-ൽ)
- ആത്മവിദ്യാകാഹളം (1929-ൽ)
- യജമാനൻ (1939-ൽ)