App Logo

No.1 PSC Learning App

1M+ Downloads
1991 - ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?

Aവിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യവർദ്ധനവ്

Bതാരിഫ് നിരക്കിൽ വരുത്തിയ വർദ്ധനവ്

Cവിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യച്യുതി

Dവിദേശ നാണ്യവിപണിയിലെ രൂപയുടെ മൂല്യനിർണ്ണയം സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുക

Answer:

C. വിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യച്യുതി

Read Explanation:

വിദേശ വിനിമയ പരിഷ്കാരങ്ങൾ ( Foreign Exchange Reforms )

  • വിദേശകാര്യ മേഖലയിലെ പ്രധാനപ്പെട്ട ആദ്യത്തെ പരിഷ്കാരം ഉണ്ടായത് വിദേശ വിനിമയ വിപണിയിലാണ്.
  • അടവ് ശിഷ്ട പ്രതിസന്ധിക്ക് ( Balance of payment crisis ) ഉടനടി പരിഹാരം കാണാനാണ് 1991-ൽ വിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറച്ചത്. ( Devaluation )
  • ഇതിന്റെ ഫലമായി വിദേശ നാണ്യം ഇന്ത്യയിലേക്ക് കൂടുതൽ പ്രവഹിച്ചു.
  • കൂടാതെ വിനിമയ നിരക്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിൽ നിന്നും മാറി വിദേശ വിനിമയ വിപണി തീരുമാനിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നു.
  • അതായത് ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് , വിദേശ നാണ്യത്തിന്റെ ചോദനത്തിന്റെയും പ്രധാനത്തിന്റെയും ( Demand & Supply ) ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി.

Related Questions:

ലെയ്‌സെസ് -ഫെയർ പോളിസിയാണ് :
ഏത് വർഷമാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്?

ശെരിയായ പ്രസ്താവന ഏത്?

എ.1991ൽ വിദേശത്ത് നിന്ന് കടമെടുത്തത് തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടു.

ബി.വരുമാനത്തേക്കാൾ ചെലവിന്റെ ആധിക്യമാണ് ഡെഫിസിറ്റ് .

എന്തുകൊണ്ടാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമായി വന്നത് ?
.....ടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുദ്രാ ബാങ്ക് സ്ഥാപിച്ചത്.