Question:

അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

A24

B25

C21

D22

Answer:

D. 22

Explanation:

മകന്റെ പ്രായം = x അച്ഛന്റെ പ്രായം = x + 24 2 വർഷം കഴിയുമ്പോൾ ഒരോരുത്തരുടെ വയസ്സും 2 കൂടും മകന്റെ പ്രായം = X + 2 അച്ഛന്റെ പ്രായം = x + 24 + 2 രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ്അച്ഛന്റെ പ്രായം (x +2 )2 = x + 24 + 2 2x + 4 = x + 26 x = 22


Related Questions:

ഇപ്പോൾ ആനന്ദിന്റെ പ്രായം മകന്റെ പ്രായത്തിന്റെ ഇരട്ടിയാണ്. എട്ട് വർഷം മുൻപ് അയാളുടെ പ്രായം മകന്റെ പ്രായത്തിന്റെ മൂന്നുമടങ്ങായിരുന്നുവെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?

ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?