App Logo

No.1 PSC Learning App

1M+ Downloads
ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്ന കുട്ടി മറ്റുള്ളവരുടെ മുൻപിൽ ആ വിഷയത്തിലെ ഗുണങ്ങൾ എടുത്തു പറയുന്നു. ഇത് ഏത് തരം സമായോജന തന്ത്രമാണ് ?

Aപ്രതിഗമനം

Bപുളിക്കുന്ന മുന്തിരിങ്ങാ ശൈലി

Cമധുരിക്കുന്ന നാരങ്ങാ ശൈലി

Dപാശ്ചാത്ഗമനം

Answer:

C. മധുരിക്കുന്ന നാരങ്ങാ ശൈലി

Read Explanation:

യുക്തീകരണം (RATIONALISATION)

  • വ്യക്തി തൻ്റെ ബലഹീനത, പരാജയങ്ങൾ, കഴിവുകേടുകൾ തുടങ്ങിയവ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്നു.
  • രണ്ട് തരം 

1. പുളിക്കുന്ന മുന്തിരിങ്ങാ ശൈലി 

ഉദാ: പാട്ടു സംഘത്തിൽ ഇടം ലഭിക്കാത്ത കുട്ടി പാട്ടിനെയും സംഘത്തിലെയും, പോരായ്മകളെ കുറിച്ച്  പറയുന്നു. 

2. മധുരിക്കുന്ന നാരങ്ങാ ശൈലി 

ഉദാ: ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്ന കുട്ടി മറ്റുള്ളവരുടെ മുൻപിൽ ആ വിഷയത്തിലെ  ഗുണങ്ങൾ എടുത്തു പറയുന്നു. 

 


Related Questions:

പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി കണ്ടുപിടിച്ച് പരിഹരിക്കാൻ തയ്യാറാക്കുന്ന ശോധകങ്ങൾ :
ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി :
ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ് ?
ബ്രെയിൻ സ്റ്റോമിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?