ആധുനിക സിദ്ധാന്തമനുസരിച്ച് ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകളെ കണ്ടെത്താൻ, കൂടുതൽ സാധ്യതയുള്ള മേഖലകളെ അറിയപ്പെടുന്നത്?
Aഓർബിറ്റ്
Bഓർബിറ്റൽ
Cക്വാണ്ടം
Dഐസോബാർ
Answer:
B. ഓർബിറ്റൽ
Read Explanation:
Note:
ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന നിശ്ചിത പാതയെയാണ് ഓർബിറ്റ് എന്ന് പറയുന്നത്.
ഒരു ആറ്റത്തിൽ, ഇലക്ട്രോണുകളെ കണ്ടെത്താൻ സാധ്യതയുള്ള മേഖലയെയാണ് ഓർബിറ്റൽ എന്ന് പറയുന്നത്
ഒരു ആറ്റത്തിലെ ഇലക്ട്രോണിന്റെ സ്ഥാനവും ഊർജ്ജവും വിവരിക്കാൻ ഉപയോഗിക്കുന്ന സംഖ്യകളുടെ കൂട്ടത്തെ, ക്വാണ്ടം സംഖ്യകൾ എന്ന് വിളിക്കുന്നു.
വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളാണ് ഐസോബാറുകൾ. (അതായത്, രാസഗുണങ്ങളിൽ വ്യത്യാസമുള്ളതും, എന്നാൽ ഒരേ ഭൗതിക ഗുണങ്ങളുള്ളതുമായ മൂലകങ്ങളെയാണ്, ഐസോബാർ എന്ന് വിളിക്കുന്നത്.)
ഒരേ ആറ്റോമിക് നമ്പറും, വ്യത്യസ്ത പിണ്ഡ സംഖ്യകളും ഉള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ.