Question:

രവി ഒരു സ്ഥലത്തുനിന്ന് 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?

A30 മീ

B40 മീ

C25 മീ

D45 മീ

Answer:

A. 30 മീ

Explanation:

യാത്ര ആരംഭിച്ചിടത്തു നിന്നും 20+ 10 = 30m അകലെയാണ്


Related Questions:

ഒരാൾ തന്റെ വീട്ടിൽ നിന്ന് 300 മീ. തെക്കോട്ട് നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 100 മീ. പോയശേഷം വലത്തോട്ട് തിരിഞ്ഞ് 200 മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 100 മി. നടന്നാൽ അയാൾ വിട്ടിൽ നിന്നും ഏത് ദിശയിൽ എത്ര അകലെയാണ് ?

അനിൽ 40 മീറ്റർ കിഴക്ക് ദിശയിലേയ്ക്ക് നടന്നശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നു. പിന്നീട് ഇടതുവശത്തേയ്ക്ക് 40 മീറ്റർ നടന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും ഏത് ദിശയിലാണ് ഉള്ളത്?

വീണ രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. വഴിയിൽ വച്ച് അവൾ കൃപയെ കണ്ടു. അപ്പോൾ കൃപയുടെ നിഴൽ വീണയുടെ വലതു വശത്താണ് പതിച്ചത്. അവൾ നേർക്കുനേരാണ് നിൽക്കുന്നതെങ്കിൽ വീണ ഏതു വശത്തേക്കാണ് തിരിഞ്ഞു നിൽക്കുന്നത്

ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ.യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരമെന്ത് ?

ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?