തരുണാസ്ഥി,രക്തം തുടങ്ങിയവ ______
Aയോജക കലകളാണ്
Bആവരണ കലകളാണ്
Cനാഡീ കലകളാണ്
Dപേശീ കലകളാണ്
Answer:
A. യോജക കലകളാണ്
Read Explanation:
ജന്തുകലകൾ (Animal tissues)
- ആവരണകല (Epithelial tissue)
- ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
- അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്നു.
- സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപ്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്നു.
- നാഡീകല (Nervous tissue)
- ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
- ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നു
- പേശീകല (Muscular tissue)
- സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നു.
- ശരീരചലനം സാധ്യമാക്കുന്നു.
- യോജകകല (Connective tissue)
- മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്നു.
- അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം തുടങ്ങിയവ വിവിധ യോജകകലകളാണ്.
- അസ്ഥിയും തരുണാസ്ഥിയും ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു.
- നാരുകല (Fibrous tissue) ഇതര കലകളെ ബന്ധിപ്പിക്കുന്നു.