App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും എത്ര തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?

Aചെക്ക് ലിസ്റ്റ്

Bറേറ്റിങ്ങ് സ്കെയിൽ

Cഅഭിപ്രായ സർവേ

Dഅഭിമുഖം

Answer:

B. റേറ്റിങ്ങ് സ്കെയിൽ

Read Explanation:

റേറ്റിങ് സ്കെയിൽ (Rating Scale) 

  • ഒരു സാഹചര്യത്തെക്കുറിച്ചോ വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് റേറ്റിങ് സ്കെയിലിലുള്ളത്.
  • ചെക്ക് ലിസ്റ്റിൽ നിന്ന് വ്യത്യസ്തമായി റേറ്റിങ് സ്കെയിലിൽ, നിരീക്ഷിക്കപ്പെടുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നു.
  • 3 മുതൽ 11 വരെ റേറ്റിങ് തലങ്ങളുള്ള വിവിധ റേറ്റിങ് സ്കെയിലുകൾ നിലവിലുണ്ട്.
  • പ്രസിദ്ധ റേറ്റിങ് സ്കെയിലുകൾക്ക് ഉദാഹരണം - ലിക്കർട്ട് സ്കെയിൽ (5 പോയിന്റ് റേറ്റിങ്), തഴ്സ്റ്റൺ സ്കെയിൽ (11 പോയിന്റ് റേറ്റിങ്)
  • പൊതുവെ റേറ്റിങ് സ്കെയിൽ തയ്യാറാക്കുമ്പോൾ അനുകൂല പ്രസ്താവനകൾക്കും (positive statements), പ്രതികൂല പ്രസ്താവനകൾക്കും  (negative statements) തുല്യ പരിഗണന നൽകാറുണ്ട്. 

Related Questions:

ഒരു പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക എന്നത് എന്തിനുള്ള പ്രതിവിധിയാണ് ?
പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി കണ്ടുപിടിച്ച് പരിഹരിക്കാൻ തയ്യാറാക്കുന്ന ശോധകങ്ങൾ :
ഒരു സാഹചര്യത്തെക്കുറിച്ചോ, വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് ........................ ലുള്ളത്.
പരീക്ഷയിൽ തോറ്റ അനു തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു. അനുവിൻറെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത് ?