Question:

7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

A125

B128

C129

D130

Answer:

C. 129

Explanation:

ആദ്യത്തെ മൂന്നക്ക സംഖ്യ 100 ആണ് 100 നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 2 ആണ് . അതിനാൽ 101നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 ആയിരിക്കും. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന ഏറ്റവും ചെറിയ മൂന്നക്കസംഖ്യ 101 ആണ് ഏറ്റവും വലിയ മൂന്നക്ക സംഖ്യ 999 ആണ് 999 നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 5 ആണ്. അതിനാൽ 997 ആണ് ഏഴു കൊണ്ടു ഹരിക്കുമ്പോൾ ശിഷ്ടം മൂന്ന് വരുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ. 101 ൽ തുടങ്ങി 997ൽ അവസാനിക്കുന്ന പൊതുവ്യത്യാസം 7 ആയ സമാന്തരശ്രേണിയാണ് ഇത് സമാന്തര ശ്രേണിയുടെ n ആം പദം = a + (n - 1)d 997 = 101 + (n - 1)7 997 = 101 + 7n - 7 997 = 94 + 7n 7n = 997 - 94 = 903 n = 903/7 = 129


Related Questions:

a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ :

3, 8, 13, 18, ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?