Question:

48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?

A7

B9

C8

D2

Answer:

C. 8

Explanation:

48 ആളുകൾ 14 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു ആകെ ജോലി = 48 × 14 48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ = 48 × 14/12 = 56 56 - 48 = 8 ആളുകൾ കൂടുതൽ വേണം.


Related Questions:

സന്ദീപും രാഘവും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കും. സന്ദീപിന് തനിയെ ആ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ കഴിയും. സന്ദീപും രാഘവും കൂടി ആ ജോലി രണ്ടു ദിവസംചെയ്തു കഴിഞ്ഞപ്പോൾ സന്ദീപ് അവധിയെടുത്തു. രാഘവ് ബാക്കിയുള്ള ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?

നാല് ആളുകൾ ചേർന്ന് ഒരു ജോലി 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും. ജോലി ആരംഭിച്ച് 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. ഇനി ജോലി തീർക്കാൻ എത്ര മണിക്കൂർ കൂടി വേണം?

ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?

A യും B യും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. 40 ദിവസത്തിനുള്ളിൽ A ക്ക് തനിച്ച് ഈ ജോലി ചെയ്യാൻ കഴിയും. എത്ര ദിവസത്തിനുള്ളിൽ B ഒറ്റയ്ക്ക് ജോലി ചെയ്തു തീർക്കും ?

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?