App Logo

No.1 PSC Learning App

1M+ Downloads

12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?

Aആകെ ലാഭവുമില്ല, നഷ്ടവുമില്ല

Bആകെ 10% ലാഭം

Cആകെ 4% നഷ്ടം

Dആകെ 15% നഷ്ടം

Answer:

C. ആകെ 4% നഷ്ടം

Read Explanation:

ഒരേ ശതമാനം കൂടുകയും കുറയുകയും ചെയ്താൽ (x²/100) % നഷ്ടം സംഭവിക്കും. x=20 20²/100 = 4% നഷ്ടം OR 12000 രൂപയുടെ മേശ 20% ലാഭത്തിൽ വിറ്റാൽ വിറ്റ വില, 100+20=120% = 12000 വാങ്ങിയ വില= 12000 × 100/120 = 10000 20% നഷ്ടത്തിൽ വിറ്റാൽ വിറ്റ വില , 80% = 12000 വാങ്ങിയ വില= 12000 × 100/80 = 15000 ആകെ ലഭിച്ച തുക (ആകെ SP) = 12000 + 12000 = 24000 ആകെ ചിലവായ തുക {ആകെ CP) = 10000 + 15000 = 25000 നഷ്ടം = CP - SP = 25000 - 24000 = 1000 നഷ്ട ശതമാനം = നഷ്ടം/CP × 100 = 1000/25000 × 100 = 4%


Related Questions:

ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?

500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?