Question:
2024 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 4 സർവ്വകലാശാലകളെ നൽകിയിരിക്കുന്നു. ഇവയിൽ നിന്ന് ആരോഹണ ക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക :
Aകേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാല
Bകേരള സർവ്വകലാശാല, കുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല
Cകുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല
Dമഹാത്മാഗാന്ധി സർവ്വകലാശാല, കുസാറ്റ്, കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല
Answer:
B. കേരള സർവ്വകലാശാല, കുസാറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല
Explanation:
• സംസ്ഥാന പൊതുമേഖലാ സർവ്വകലാശാലകളുടെ ഗുണ നിലവാര പട്ടികയിൽ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്താണ് കേരള സർവ്വകലാശാല • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ പത്താം സ്ഥാനത്ത് CUSAT ഉം പതിനൊന്നാം സ്ഥാനത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയും ആണ് • ഈ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാമത് - അണ്ണാ യൂണിവേഴ്‌സിറ്റി, ചെന്നൈ • രണ്ടാമത് - ജാദവ്പൂർ യൂണിവേഴ്‌സിറ്റി, കൊൽക്കത്ത • മൂന്നാമത് - സാവിത്രിബായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി, പൂനെ • റാങ്കിങ് തയ്യാറാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം • NIRF - National Institutional Ranking Framework