App Logo

No.1 PSC Learning App

1M+ Downloads

കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

Aകൊല്ലം

Bഇടുക്കി

Cപാലക്കാട്

Dഎറണാകുളം

Answer:

A. കൊല്ലം

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും കെ.ഐ.പി. പണികഴിപ്പിച്ചത് .പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്.പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 1986ൽ വലത്കര കനാലും 1992ൽ ഇടത്കര കനാലും കമ്മിഷൻ ചെയ്തു


Related Questions:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം ?

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?

കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്ലാന്റ് ഏത് ?

The first Thermal plant in Kerala :

ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.