Question:

ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?

Aഭാഗം IX

Bഭാഗം X

Cഭാഗം XI

Dഭാഗം XII

Answer:

D. ഭാഗം XII

Explanation:

  • ധനം, സ്വത്ത്, കരാറുകൾ, സ്യൂട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സമാഹാരമാണ് ഇന്ത്യൻ ഭരണഘടനയുടെ ഭാഗം XII.
  • ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-Aയിലാണ്  സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് 

Related Questions:

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആര്അംഗമല്ലാതിരുന്നത് ആര് ?

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?