App Logo

No.1 PSC Learning App

1M+ Downloads
സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?

Aകേരളം

Bആന്ധ്രപ്രദേശ്

Cതമിഴ്‌നാട്

Dമധ്യപ്രദേശ്

Answer:

B. ആന്ധ്രപ്രദേശ്

Read Explanation:

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം (SDSC)

  • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ബഹിരാകാശ ഗവേഷണത്തിനും ഉപഗ്രഹ വിക്ഷേപണത്തിനുമുള്ള ഒരു പ്രധാന കേന്ദ്രം 
  • ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതി ചെയ്യുന്നു 
  • 1971-ൽ ഇത് പ്രവർത്തനക്ഷമമായി.
  • സ്ഥാപിതമാകുമ്പോൾ  ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രത്തിന്റെ പേര് 2002-ൽ പുനർനാമകരണം ചെയ്യപ്പെട്ടു.
  • പ്രഗത്ഭനായ ഇന്ത്യൻ എയ്‌റോസ്‌പേസ് എഞ്ചിനീയറും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കക്കാരിൽ ഒരാളുമായ ഡോ. സതീഷ് ധവാന്റെ പേരിലാണ് ഇപ്പോൾ  ബഹിരാകാശ കേന്ദ്രം അറിയപ്പെടുന്നത്.
  •  സതീഷ് ധവാൻ  1972 മുതൽ 1984 വരെ ഐഎസ്ആർഒ ചെയർമാനായി സേവനമനുഷ്ഠിച്ചു.
  • പിഎസ്എൽവിയുടെയും ജിഎസ്എൽവിയുടെയും റോക്കറ്റ് വിക്ഷേപണ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രത്തിന് രണ്ട് വിക്ഷേപണ പാഡുകൾ ഉണ്ട്.

Related Questions:

സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പേടകമായ ഗഗൻയാൻറെ പരീക്ഷണത്തിൻറെ ഭാഗമായി ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർഷൻ മിഷൻ നടത്തിയത് എന്ന് ?