App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചതിന് നോബേൽ സമ്മാനം കിട്ടിയ വർഷം ഏത് ?

A1953

B1962

C1965

D1968

Answer:

B. 1962

Read Explanation:

DNA യുടെ ചുറ്റുഗോവണി മാതൃക

  • ജയിംസ് വാട്‌സൺ, ഫ്രാൻസിസ് ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ 1953 ൽ DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു.
  • ഈ മാതൃക ശാസ്ത്രലോകത്തു വലിയ സ്വീകാര്യത നേടുകയും 1962 ൽ അവർക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
  • ചുറ്റു ഗോവണി മാതൃക പ്രകാരം DNA തന്മാത്ര രണ്ട് ഇഴകൾ ചേർന്നതാണ്.
  • പഞ്ചസാരയും ഫോസ്‌ഫേറ്റും ചേർന്നുള്ള രണ്ട് നെടിയ ഇഴകളും നൈട്രജൻ ബേസുകൾ ചേർന്നുള്ള പടികളുമുള്ള ഘടനയാണ് നിർദേശിക്കപ്പെട്ടത്

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.

2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.

3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതും ആകുന്ന സെബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?

ജീന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയ പ്രസ്താവനകളെ അവ സംഭവിക്കുന്ന യഥാക്രമത്തിൽ ആക്കി എഴുതുക:

1.mRNA റൈബോസോമിലെത്തുന്നു.

2.mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു.

3.അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.

4.വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു.

5.DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു.

ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?
മനുഷ്യ ശരീരത്തിലെ ലിംഗനിർണയ ക്രോമോസോമിന്റെ എണ്ണമെത്ര ?