Question:

ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :

Aവി.പി. സിംഗ്

Bമൻമോഹൻ സിംഗ്

Cരാജീവ് ഗാന്ധി

Dമൊറാർജി ദേശായി

Answer:

C. രാജീവ് ഗാന്ധി

Explanation:

ജവഹർ റോസ്ഗർ യോജന (JRY )

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലേയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി

  • ജവഹർ റോസ്ഗർ യോജന ആരംഭിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി

  • ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്താണ് ഇത് ആരംഭിച്ചത്

  • ആരംഭിച്ച വർഷം - 1989 ഏപ്രിൽ 1

  • ഈ പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം - 30%

  • പദ്ധതി പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് - ഗ്രാമ പഞ്ചായത്ത്

  • നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാമും (NREP) ,റൂറൽ ലാന്റ്ലെസ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാമും (RLEGP) ചേർന്നാണ് ജവഹർ റോസ്ഗർ യോജന രൂപീകൃതമായത്

  • ജവഹർ റോസ്ഗർ യോജനയുടെ പിൻഗാമിയായി അറിയപ്പെടുന്നത് - ജവഹർ ഗ്രാമ സമൃദ്ധി യോജന (1999 ഏപ്രിൽ 1 )

  • ജവഹർ ഗ്രാമ സമൃദ്ധി യോജന ,സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗർ യോജനയിൽ ലയിപ്പിച്ച വർഷം - 2001 സെപ്തംബർ 25


Related Questions:

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

' ഗരീബി ഹഠാവോ ' എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ് ?

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?

undefined

താഴെ കൊടുത്തവയിൽ ഏതിനാണ് ഒന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയത് ?