Question:

മരിയ, ജോസഫിൽ നിന്ന് 5% വാർഷിക സംയുക്ത പലിശ നിരക്കിൽ 16000 രൂപ കടം വാങ്ങി.രണ്ട് വർഷവും നാല് മാസവും കഴിയുമ്പോൾ അവൾക്ക് എത്ര തുക തിരികെ നൽകേണ്ടി വരും?

A17640

B17934

C18228

D17943

Answer:

B. 17934

Explanation:

രണ്ടു വർഷത്തേക്കുള്ള പലിശ = A - P A = P(1+R/100)^n = 16000( 1 + 5/100)² = 16000 × 105/100 × 105/100 = 17640 നാല് മാസത്തേക്കുള്ള പലിശ = 17640 × 5/100 × 4/12 = 294 രണ്ട് വർഷവും നാല് മാസവും കഴിയുമ്പോൾ തിരിച്ചു അടക്കേണ്ട തുക = 17640 + 294 = 17934


Related Questions:

എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?

1000 രൂപയ്ക്ക് ഒരു മാസം 7.50 രൂപ പലിശയായാൽ പലിശനിരക്കെത്ര?