Question:

'സാമ്പത്തിക ചോര്‍ച്ച തടയാന്‍ ദേശീയ നേതാക്കന്മാര്‍ മുന്നോട്ടു വച്ച സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.നിരവധി തുണിമില്ലുകള്‍, സോപ്പ് ഫാക്ടറികള്‍, തീപ്പെട്ടിക്കമ്പനികള്‍ ,ദേശീയ ബാങ്കുകൾ , ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവ ആരംഭിച്ചു

2.ബംഗാളി കെമിക്കല്‍ സ്റ്റോര്‍, മഹാരാഷ്ട്രയിലെ ടാറ്റ ഇരുമ്പുരുക്ക് കമ്പനി, തമിഴ്‌നാട്ടിലെ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി എന്നിവയ്ക്ക് തുടക്കമിട്ടു.

3.ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ വർദ്ധനവുണ്ടായി

A1 മാത്രം.

B2 മാത്രം.

C1,2 മാത്രം

D1,2,3 ഇവയെല്ലാം

Answer:

C. 1,2 മാത്രം

Explanation:

ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അക്കാലത്ത് വലിയ കുറവുണ്ടായി.


Related Questions:

വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം കൃഷ്ണകുമാർ മിത്ര പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ച ആദ്യകാല കോണ്‍ഗ്രസ്സ് നേതാവ് ദാദാഭായ് നവറോജി ആണ്.

2.'പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന അദ്ദേഹത്തിൻറെ പുസ്തകത്തിലാണ് ഈ ആശയം വിശദീകരിക്കുന്നത്.

1905-ലെ ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് പറയുന്നത് എന്തുകൊണ്ട്?.താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യന്‍ ദേശീയതയെ സമരം ശക്തിപ്പെടുത്തി

2.ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം

3.സ്വദേശി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു

4.സ്ത്രീകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം

ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

The Governor General who brought General Service Enlistment Act