App Logo

No.1 PSC Learning App

1M+ Downloads
തുമ്പൂർ മുഴി അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?

Aചാലിയാർ

Bചാലക്കുടിപുഴ

Cപമ്പാ നദി

Dനെയ്യാർ

Answer:

B. ചാലക്കുടിപുഴ

Read Explanation:

ചാലക്കുടിപ്പുഴ 

  • ആകെ നീളം -145.5 കി.മീ
  • ഉത്ഭവസ്ഥാനം - ആനമല
  • പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം, ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ

  • കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി.
  • ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
  • ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി.
  • ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
  • കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍. 
  • തൃശ്ശൂരിലെ തുമ്പൂർമുഴിയിൽ ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച തടയണയാണ് തുമ്പൂർമുഴി തടയണ.

ചാലക്കുടിപ്പുഴയിലെ മറ്റ്  ജലവൈദ്യുത പദ്ധതികൾ

  • പെരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി
  • ഷോളയാര്‍ ജലവൈദ്യുത പദ്ധതി

 


Related Questions:

തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?
തലയാർ എന്നറിയപ്പെടുന്ന നദി ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്.

2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.

3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.

4.കക്കി അണക്കെട്ട്  പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക
പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദിക്കരയില്‍ ?