Question:

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?

A20

B21

C28

D25

Answer:

B. 21

Explanation:

ആദ്യത്തെ മൂന്നെണ്ണത്തിന്റെ തുക = 16 × 3 = 48 നാല് സംഖ്യകളുടെ തുക = 48 + അവസാന സംഖ്യ = 48 + 18 = 56 ആദ്യ സംഖ്യ= നാല് സംഖ്യകളുടെ തുക - അവസാന മൂന്ന് സംഖ്യകളുടെ തുക = 56 - 45 = 21


Related Questions:

നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ '8'എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന)സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്ന തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈതെറ്റു പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?

40 സംഖ്യകളുടെ ശരാശരി 71 ആണ്.100ന് പകരം,140 എന്ന സംഖ്യ ഉപയോഗിക്കുകയാണെങ്കിൽ, ശരാശരി എത്രമാത്രം വർദ്ധിക്കുന്നു ?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg. പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശ രി 4 kg വർദ്ധിച്ചു. എങ്കിൽ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരം ?

ഒരു സ്ഥാപനത്തിൽ 15 ജോലിക്കാരുണ്ട്. അതിൽ നിന്നും 32 വയസ്സുള്ള ഒരാൾ സ്ഥലം മാറിപ്പോയി.പകരം മറ്റൊരാൾ ജോലിക്കു വന്നപ്പോൾ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കിൽപുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ് ?

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?