App Logo

No.1 PSC Learning App

1M+ Downloads

i.ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു.

ii. വില്യവും മേരിയും അധികാരത്തിൽ വന്നു.

ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?

Aഗ്ലോറിയസ് റവലൂഷൻ

Bപ്യൂരിറ്റൻ റവലൂഷൻ

Cഒന്നാം ലോക മഹായുദ്ധം

Dരണ്ടാം ലോക മഹായുദ്ധം

Answer:

A. ഗ്ലോറിയസ് റവലൂഷൻ

Read Explanation:

ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം/ഗ്ലോറിയസ് റവലൂഷൻ

  • 1688ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു രക്തരഹിത അട്ടിമറിയായിരുന്നു ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം.
  • അതിനാൽ തന്നെ രക്തരഹിത വിപ്ലവം എന്നും ഇതിനെ വിളിക്കുന്നു.
  • പാലസ് വിപ്ലവം അഥവാ കൊട്ടാര വിപ്ലവം എന്നും ഇത് അറിയപ്പെടുന്നു.
  • വിപ്ലവകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
  • ഈ വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലെ കത്തോലിക്കാ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ പുറത്താക്കുകയും,അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റൻറ് മകൾ മേരിയും അവരുടെ ഡച്ച് ഭർത്താവ് വില്യം മൂന്നാമനും അധികാരത്തിൽ വന്നു.
  • വിപ്ലവത്തെത്തുടർന്ന് അധികാര ഭ്രഷ്ടനാക്കാപെട്ട ജെയിംസ് രണ്ടാമൻ ഫ്രാൻസിലേക്കാണ് അഭയം തേടിയത്.

Related Questions:

'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ' ലോകത്തിലെ ആദ്യ അവകാശ പത്രം ' എന്നറിയപ്പെടുന്നു.
  2. ബ്രിട്ടനിലെ റണ്ണീമീഡ് എന്ന സ്ഥലത്ത് വച്ച് ജോൺ രാജാവാണ് ഇത് ഒപ്പുവച്ചത്.
  3. 1225 ലാണ്  മാഗ്നാകാർട്ട ഉടമ്പടി ഒപ്പുവച്ചത്.

    പെറ്റീഷൻ ഓഫ് റൈറ്സ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ ഏതെല്ലാം

    1. 1628 ഇൽ ചാൾസ് ഒന്നാമൻ ഒപ്പുവച്ചു
    2. പാർലമെന്റിന്റെ സമ്മതമില്ലാതെ നികു(തി ചുമത്തുക, വിചാരണ കൂടാതെ തടവിൽ വയ്ക്കുക, പൗരന്മാരുടെ സ്വകാര്യ ഭവനങ്ങളിൽ പട്ടാളക്കാരെ ബലംപ്രയോഗിച്ച് താമസിപ്പിക്കുക, സമാധാന കാലത്തും  പട്ടാള നിയമം നടപ്പാക്കുക എന്നിങ്ങനെ രാജാവ് ചെയ്തു പോന്നിരുന്ന നാല് നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് രാജാവിനെ വിലക്കുന്ന പ്രമാണം

      ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

      1.ചാൾസ് ഒന്നാമന്റെ വധശിക്ഷയ്ക്ക് ശേഷം ഇംഗ്ലണ്ട് ഒരു താൽക്കാലിക റിപ്പബ്ലിക്കായി മാറി.

      2.1649 മുതൽ 1653 വരെയുള്ള ഈ കാലഘട്ടത്തിൽ ഒരു താൽക്കാലിക പാർലമെന്റ് ആണ് ഇംഗ്ലണ്ടിനെ ഭരിച്ചത്.

      3.ഈ പാർലമെൻ്റിനെ  'കോമൺവെൽത്ത് പാർലമെന്റ്' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

      കോമ്മൺവെൽത് കാലഘട്ടം എന്നറിയപ്പെട്ട കാലഘട്ടം ആരുടെ ഭരണ നേതൃത്വത്തിലായിരുന്നു ?
      ' ബിഷപ്പില്ലെങ്കിൽ രാജാവില്ല ' എന്ന് പറഞ്ഞ വ്യക്തി ആര് ?