ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.
1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു
2. വാഗൺ ട്രാജഡി
3. മിന്റോമോർലി പരിഷ്കാരങ്ങൾ
4. ചൗരിചൗരാ സംഭവം
ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.
A1, 2, 3, 4
B2, 1, 4, 3
C2, 1, 3, 4
D3, 2,4,1
Answer:
D. 3, 2,4,1
Read Explanation:
ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909
- മിന്റോ മോർലി ഭരണ പരിഷ്‌കാരങ്ങൾ എന്നറിയപ്പെടുന്നു
- ആക്റ്റ് പാസായപ്പോൾ വൈസ്രോയി - മിന്റോ പ്രഭു
- ജോൺ മോർലി ആയിരുന്നു ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി
പ്രധാന വ്യവസ്ഥകൾ
- സെൻട്രൽ, പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ അംഗസംഖ്യ വർധിപ്പിച്ചു.
- വൈസ്രോയിയുടെയും ഗവർണറുടെയും എക്സി ക്യൂട്ടീവ് കൗൺസിലുകളിൽ ആദ്യമായി ഒരു ഇന്ത്യാക്കാരന് പ്രാതിനിധ്യം
- പ്രത്യേക നിയോജക മണ്ഡലം (Separate Electorate) എന്ന ആശയം അംഗീകരിച്ചു കൊണ്ട് മുസ്ലീം വിഭാഗങ്ങൾക്ക് സാമുദായിക പ്രാതിനിധ്യം നൽകുന്ന സമ്പ്രദായം കൊണ്ടുവന്നു
വാഗൺ ട്രാജഡി
- 1921-ലെ മലബാർ കലാപത്തെ തുടർന്ന് നവംബർ 10-ന് സംഭവിച്ച തീവണ്ടി ദുരന്തം.
- ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരവാഴ്ചയിൽ നടന്ന ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നാണ് ‘വാഗൺ ട്രാജഡി’.
- മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്.
- പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികൾ പുറംലോകം കാണുന്നത് തടയാൻ ഈ ആശയം നടപ്പാക്കിയത്.
- തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്
- കോയമ്പത്തൂരിനടുത്ത് പോത്തന്നൂർ എന്ന സ്ഥലത്ത് വച്ച് വാഗൺ തുറന്നുനോക്കിയപ്പോൾ 90 പേരിൽ ഏകദേശം 67 പേർ ശ്വാസംമുട്ടി മരിച്ചിരുന്നു.(SCERT ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ വാഗൺട്രാജഡിയിൽ മരിച്ചവരുടെ എണ്ണം 72 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് )
- വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711
- വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ
- വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.
- വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് ഇത്.
- "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ
ചൗരിചൗരാ സംഭവം
- ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ സത്യാഗ്രഹികൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം.
- ജനങ്ങൾ പൊലീസ് സ്റ്റേഷനു തീ വയ്ക്കുകയും ഇരുപതിലധികം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു.
- ചൗരി ചൗരാ സംഭവം നടന്ന വർഷം 1922 ഫെബ്രുവരി 5
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം
- നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള തീരുമാനത്തെ 'ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത് - സുബാഷ് ചന്ദ്രബോസ്
ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു
- ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് - 1931 മാർച്ച് 23
- ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം - പഞ്ചാബ്
- ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി - ഇർവിൻ
- ഭഗത് സിംഗിന്റെ സ്മാരകമായ "ഭഗത് സിംഗ് ചൌക്ക് ' സ്ഥിതി ചെയ്യുന്നത് - ലാഹോർ