App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

2.മലയാളി ആയ ഡോക്ടർ വർഗീസ് കുര്യൻ ആണ് ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യങ്ങളിലൊന്ന് ആക്കി ഇന്ത്യയ മാറ്റി.മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന ഡോക്ടർ വർഗീസ്കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു കരുത്തേകിയത്.ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.


Related Questions:

What as the prime target of the third five-year plan of India?
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവൽസര പദ്ധതിയുടെ കാലത്താണ് ?

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പഞ്ചവല്സര പദ്ധതി ഏത് ?
താഴെ കൊടുത്തവയിൽ ഏതിനാണ് ഒന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയത് ?