App Logo

No.1 PSC Learning App

1M+ Downloads

ഭക്രാനംഗൽ അണക്കെട്ട് മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.

2.9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു.

3.ഈ അണക്കെട്ട് ഗോവിന്ദ് സാഗർ തടാകത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്നു.

A1,2

B2,3

C1,2,3

D1,3

Answer:

C. 1,2,3

Read Explanation:

ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963ൽ നിർമ്മാണം പൂർത്തിയായ ഈ ഡാം ഭക്ര എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോവിന്ദ് സാഗർ എന്നറിയപ്പെടുന്നു. 9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു


Related Questions:

2023 ഒക്ടോബറിൽ ഉണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് തകർന്ന സിക്കിമിലെ ഡാം ഏത് ?
തില്ലയ്യ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
സുഖി ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകി യിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.
  3. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ
  4. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ
    ' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?