App Logo

No.1 PSC Learning App

1M+ Downloads

അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
  2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
  3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ, എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകളാണ് അവസാദ ശിലകൾ.
  • മറ്റ് രണ്ട് ശിലാ വർഗ്ഗങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ.
  • ഉൽഭവത്തിൻറെ പ്രത്യേകതയാൽ ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു.
  • പാളികളായി കാണപ്പെടുന്നത് കൊണ്ട് അടുക്ക് ശിലകൾ എന്നും ഇവ അറിയപ്പെടുന്നു. 
  • പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.
  • അതുകൊണ്ടുതന്നെ പെട്രോളിയം ശിലാതൈലം എന്നറിയപ്പെടുന്നു.

Related Questions:

The international treaty Paris Agreement deals with :
പപ്പുവ ന്യൂ ഗിനിയാ സ്ഥിതി ചെയ്യുന്ന സമുദ്രം ?
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.

നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

  • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
  • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
  • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?