App Logo

No.1 PSC Learning App

1M+ Downloads

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്

2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.

3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.

A1 മാത്രം തെറ്റ്.

B2 മാത്രം തെറ്റ്.

Cഎല്ലാ പ്രസ്താവനകളും തെറ്റ്

Dഎല്ലാ പ്രസ്താവനകളും ശരി

Answer:

D. എല്ലാ പ്രസ്താവനകളും ശരി

Read Explanation:

ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്. ടിബറ്റിൽ നീണ്ടുകിടക്കുന്ന ട്രാൻസ് ഹിമാലയത്തിൻറെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.


Related Questions:

What is the average height of Himadri above sea level?

സിയാച്ചിൻ ഹിമാനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം.
  2. ലോകത്തിൽ ധ്രുവപ്രദേശങ്ങളിൽ അല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി.
  3. കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി.
  4. " ലൈൻ ഓഫ് കൺട്രോൾ " ന്  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹിമാനി.
    ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ നിന്നാണ് ?
    The northern most range of the Himalayas is known as

    ശരിയായ ജോഡി കണ്ടെത്തുക :

    1. ഹിമാലയ - മടക്ക് പർവതം
    2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
    3. ആരവല്ലി - ഖണ്ഡ പർവതം
    4. ബാരൻ ദ്വീപ് - അഗ്നിപർവതം