App Logo

No.1 PSC Learning App

1M+ Downloads
People's Union for Civil Liberties എന്ന സംഘടനാ ആരംഭിച്ചത് ?

Aഇന്ദിര ഗാന്ധി

Bസിസ്റ്റർ ലൂസി കുര്യൻ

Cകോളിൻ ഗോൺസാൽവസ്

Dജയപ്രകാശ് നാരായൺ

Answer:

D. ജയപ്രകാശ് നാരായൺ

Read Explanation:

ജയപ്രകാശ് നാരായണ്‍

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവും.
  • ലോക്നായക് എന്നും ജെ.പി എന്നും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
  • ക്വിറ്റ് ഇന്ത്യ വിപ്ലവത്തിൻ്റെ നായകൻ ( Hero of quit India movement) എന്ന് വിശേഷിക്കപ്പെടുന്ന നേതാവ് .
  • സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

  • പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വ്യക്തി.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന നേതാവ്.
  • 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

  • 1950 ൽ സർവ്വോദയ പ്ലാൻ മുന്നോട്ട് വെച്ചു
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച്  പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി.
  • 1970 കളിൽ ഇന്ദിരാഗാന്ധിയുടെ മുഖ്യ പ്രതിപക്ഷ നേതാവായിരുന്നു
  • 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. 

 


Related Questions:

നടുവത്തൂർ വാസുദേവാശ്രമ സ്ഥാപകൻ
യു. എൻ. സെക്രട്ടറി ജനറൽ ആയ 'അൻറ്റൊണിയോ ഗുട്ടെറസ് ' ഏത് രാജ്യക്കാരനാണ് ?
സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സർക്കാരിന്റെയും യൂറോപ്യൻ യൂണിയൻ്റെയും സഹകരണത്തോടെ ബ്ലൂ ടൈഡ്‌സ് കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ് സംഘടിപ്പിച്ചത്?
ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത ആഫ്രിക്കൻ രാജ്യം ഏതാണ് ?
In which year the insurance companies nationalized in India ?