App Logo

No.1 PSC Learning App

1M+ Downloads

ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവത്തിന് നേതൃത്വം നൽകിയവർ ആരെല്ലാമാണ്?

  1. ജോസെ ഡി സാൻമാർട്ടിൻ
  2. ഫ്രാൻസിസ്‌കോ മിരാൻഡാ
  3. സൈമൺ ബൊളിവർ
  4. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
  5. ജോർജ്ജ് വാഷിങ്ടൺ

    Ai, ii, iii എന്നിവ

    Biv, v

    Cii, v

    Dഎല്ലാം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    മിറാൻഡ

    • ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നു ഫ്രാൻസിസ്കോ ഡി മിറാണ്ട.
    • രണ്ടുതവണ വെന്യൂസ്വലാ ഗവൺമെന്റ്നെതിരെ സൈന്യത്തെ നയിച്ചു.
    • 1810 ൽ നടത്തിയ രണ്ടാമത്തെ യുദ്ധം വിജയം പ്രാപിക്കുകയും 1811 ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ കോൺഗ്രസ് വെനസ്വേലക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
    • എന്നാൽ മിറാൻഡയും മറ്റു നേതാക്കളും തമ്മിലുള്ള മത്സരം വിപ്ലവ പ്രസ്ഥാനത്തിൻ്റെ ശക്തി ക്ഷയിപ്പിക്കുകയും, തടവുകാരനായി സ്പെയിനിലേക്ക് കൊണ്ടുവരപ്പെട്ട മിറാൻഡ അവിടെവച്ച് മരണപ്പെടുകയും ചെയ്തു
    • സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനർപ്പിച്ച അദ്ദേഹത്തിന്റെ മരണം പോലും പിൽക്കാല വിപ്ലവകാരികൾക്ക് ആവേശം പകർന്നു

    സൈമൺ ബൊളിവർ

    • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.
    • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.
    • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.

    സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:

    1. ബൊളീവിയ
    2. ഇക്വഡോർ
    3. പനാമ
    4. കൊളംബിയ
    5. പെറു
    6. വെനസ്വേല

    ജോസ് ഡി സാൻ മാർട്ടിൻ

    • സൈമൺ ബോളിവർ ദക്ഷിണ അമേരിക്കയുടെ ഉത്തര ഭാഗങ്ങളിൽ ദേശീയ വിപ്ലവം നയിച്ചപ്പോൾ ദക്ഷിണ മേഖലയിലെ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുത്തത് ജോസ് ഡി സാൻ മാർട്ടിൻ ആയിരുന്നു.
    • അർജന്റീനയിൽ ആയിരുന്നു  ഇദ്ദേഹത്തിന്റെ ജനനം.
    • പെറുവിന്റെ  സൈന്യത്തിൻ്റെ നേതൃത്വം ലഭിച്ച അദ്ദേഹം 1815-1816 ൽ ആൻഡീസ് സൈന്യം എന്ന പുതിയൊരു സൈന്യത്തെ സജ്ജീകരിക്കുകയും സ്പെയിനിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു.
    • ചിലിയിൽ മെയിപ്പോ എന്ന സ്ഥലത്ത് വെച്ച് സ്പാനിഷ് സൈനത്ത് നിർണായകമായി പരാജയപ്പെടുത്തുകയുണ്ടായി, ഈ യുദ്ധം ചിലിയെ സ്വതന്ത്രമാക്കി.
    • മെയിപ്പോയിലെ വിജയത്തിനുശേഷം സാൻ മാർട്ടിൻ തൻ്റെ സൈന്യത്തെ നയിച്ച്  പെറുവിന്റെ തലസ്ഥാനമായ ലിമയിൽ പ്രവേശിപ്പിച്ചു.
    • എന്നാൽ സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ  പെറു സ്വതന്ത്ര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു 
    • ഇതോടെ ജോസ് ഡി സാൻ മാർട്ടിൻ, ബോളിവറുടെ അധികാരം അംഗീകരിക്കുകയും പിൻ വാങ്ങുകയും ചെയ്തു.
    • ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് : ജോസെ ഡി സാൻ മാർട്ടിൻ

    Related Questions:

    'കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ' നടന്ന വർഷം?
    അർജൻ്റീന, ചിലി തുടങ്ങിയ രാജ്യങ്ങളെ വിദേശ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ നേതൃത്വം നൽകിയ നേതാവ്?
    അമേരിക്കയുടെ വിദേശ നയവുമായി ബന്ധപ്പെട്ട മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
    വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?
    കോൺഗ്രസ് ഓഫ് അനാഹുവാക്ക് എന്ന പേരിൽ കൂടി അറിയപ്പെടുന്ന ചരിത്ര സംഭവമേത്?