App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യശരീരത്തിലെ രക്തവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

  1. രക്തകോശങ്ങൾ പ്രധാനമായും 3 തരത്തിൽ കാണപ്പെടുന്നു
  2. ലൂക്കോസൈറ്റ് എന്നാണ് ശ്വേതരക്താണുക്കൾ അറിയപ്പെടുന്നത്
  3. ഹിമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് ഇരുമ്പ്
  4. മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലെറ്റുകളുടെ പ്രധാന ധർമ്മം

    Aനാല് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    രക്തകോശങ്ങൾ : 

    • അരുണരക്താണുക്കൾ
    • ശ്വേതരക്താണുക്കൾ
    • പ്ളേറ്റ്ലെറ്റുകൾ

    അരുണരക്താണുക്കൾ:

    • അരുണരക്താണുക്കളുടെ ശാസ്ത്രീയനാമം : എറിത്രോസൈറ്റ്
    • ഓക്സിജനെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് : അരുണരക്താണുക്കൾ
    • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം : അരുണരക്താണുക്കൾ
    • അരുണരക്താണുക്കളുടെ ശരാശരി ആയുർദൈർഘ്യം : 120 days
    • ഒരു ഘന മില്ലി ലിറ്റർ രക്തത്തിൽ അരുണരക്താണുക്കളുടെ  അളവ് : 45 - 65 lakh
    • ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം : ഹീമോഗ്ലോബിനോമീറ്റർ 
    • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വൈറ്റമിനുകൾ : വൈറ്റമിൻ B6, B9, B12
    • അരുണരക്താണുക്കൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു : ഹീമോഗ്ലോബിൻ
    • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം : ഇരുമ്പ്
    • അരുണരക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാനുള്ള കഴിവ് നൽകുന്നത് : ഹീമോഗ്ലോബിൻ
    • ഹീമോഗ്ലോബിന് അളവ് പുരുഷന്മാരിൽ : 14.5 mg / 100 ml
    • ഹീമോഗ്ലോബിന് അളവ് സ്ത്രീകളിൽ : 13.5 mg/ 100 ml
    • അസ്ഥിമജ്ജയിൽ വെച്ച് രൂപം കൊള്ളുന്ന അരുണരക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് : പ്ലീഹയിലും കരളിലും വെച്ചാണ്
    • അരുണ രക്താണുക്കളുടെ ശവപ്പറമ്പ് : പ്ലീഹ
    • അരുണരക്താണുക്കൾ ശിഥിലീകരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത് : ബിലിറൂബിനും ബിലിവർഡിനും 
    • മർമ്മമില്ലാത്ത രക്തകോശം : അരുണരക്താണുക്കൾ
    • മർമ്മത്തോടു കൂടിയ അരുണരക്താണുക്കൾ ഉള്ള ജീവി : ഒട്ടകം, ലാമ
    • ഏറ്റവും വലിയ അരുണരക്താണുക്കൾ ഉള്ള ജീവി : സാലമാൻഡർ
    • അരുണരക്താണുക്കൾ വളഞ്ഞ അരിവാൾ പോലെ ആകുന്ന രോഗം : സിക്കിൾ സെൽ അനീമിയ / അരിവാൾ രോഗം
    • വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ കാണപ്പെടുന്ന പാരമ്പര്യ രോഗം : അരിവാൾ രോഗം
    • അരുണ രക്താണുക്കളുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം : പോളിസൈത്തീമിയ
    • രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് എന്തിനു കാരണമാകുന്നു : അനീമിയ
    • അരുണരക്താണുക്കൾ പൊട്ടുന്നത് മൂലമുണ്ടാകുന്ന വിളർച്ച : ഹീമോലിറ്റിക് അനീമിയ
    • ഒരു മണിക്കൂർ സമയത്തെ അരുണരക്താണുക്കളുടെ അടിഞ്ഞു കൂടലിന്റെ നിരക്ക് : ESR (Erythrocyte Sedimentation Rate)
    • ESR നിശ്ചിത അളവിൽ കൂടിയാൽ: അണുബാധയെ സൂചിപ്പിക്കുന്നു

    ശ്വേതരക്താണുക്കൾ: 

    • ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം : ലൂക്കോസൈറ്റ്
    • ശ്വേതരക്താണുക്കൾക്ക് നിറമില്ലാതത് : ഹീമോഗ്ലോബിൻ ഇല്ലാത്തതുകൊണ്ട്
    • ശരീരത്തിലെ പ്രതിരോധ കാവൽക്കാർ : ശ്വേതരക്താണുക്കൾ
    • ശ്വേത രക്താണുക്കളുടെ ആയുസ്സ് : 15 days
    • അരുണരക്താണുക്കളും ശ്വേതരക്താണുക്കൾളും തമ്മിലുള്ള അനുപാതം : 500:1
    • ഒരു ഘന മില്ലി ലിറ്റർ രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവ് : 6000-10000
    • ശ്വേതരക്താണുക്കൾ അഞ്ചു തരത്തിലുണ്ട്
      1. ന്യൂട്രോഫിൽസ്
      2. ഈസ്നോഫിൽ
      3. മോണോസൈറ്റ്
      4. ലിംഫോസൈറ്റ് 
      5. ബേസോഫിൽ
    • ഏറ്റവും വലിയ ശ്വേതരക്താണു : മോണോസൈറ്റ് 
    • ഏറ്റവും വലിയ രക്തകോശം : മോണോസൈറ്റ്
    • ഏറ്റവും ചെറിയ ശ്വേതരക്താണു : ലിംഫോസൈറ്റ് 

    രക്തം കട്ടപിടിക്കൽ:

    • രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം : 3 - 6 min 
    • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം : പ്ലേറ്റ്ലെറ്റുകൾ
    • രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു : കാൽസ്യം
    • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം : ജീവകം K
    • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം : ഫൈബ്രിനോജൻ
    • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം : ത്രോംബോകൈനേസ്



    Related Questions:

    മൂത്രത്തിൽ രക്ത സാന്നിധ്യം ഉണ്ടാകുന്ന അവസ്ഥ ഏതാണ് ?
    പ്ലാസ്മയുടെ നിറം - ?

    മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

    1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
    2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
    3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
    4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
      ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?
      "സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :