Question:

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്ഠ സ്വാമികൾ

Cബ്രഹ്മാനന്ദ ശിവയോഗി

Dവാഗ്‌ഭടാനന്ദ

Answer:

B. വൈകുണ്ഠ സ്വാമികൾ

Explanation:

രാജാധികാരത്തെയും വൈദേശിക ഭരണത്തെയും സ്വാമികൾ എതിർത്തിരുന്നു. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് കിഴക്കേക്കോട്ടയുടെ തെക്ക് സ്ഥിതിചെയ്യുന്ന ശിങ്കാരത്തോപ്പു ജയിലിലടച്ചു. 1838 മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം ജയിൽമോചിതനായി.


Related Questions:

യോഗക്ഷേമസഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?

Who is Pulaya Raja in Kerala Renaissance Movement?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.

3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി

ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?

വൈക്കം സത്യാഗ്രഹ നിവേദനത്തിൽ ഒപ്പുവെച്ചവരുടെ എണ്ണം എത്ര ?