App Logo

No.1 PSC Learning App

1M+ Downloads
1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

Aഉദ്യോഗ സംവരണം

Bസഞ്ചാര സ്വാതന്ത്ര്യം

Cബ്രിട്ടീഷുകാർക്കെതിരെ

Dപത്ര സ്വാതന്ത്ര്യം.

Answer:

A. ഉദ്യോഗ സംവരണം

Read Explanation:

  • 1932 ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ് ദിവാൻ സി പി രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ് കാരത്തോടുള്ള എതിർപ്പാണ് പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്.
  • ക്രിസ്സ്തവ ,ഈഴവ, മുസ്ലിം സമുദായ അംഗങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലുണ്ടായിരുന്നത്.
  • ഫലമായി പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് സർവീസ് കമ്മീഷൻ രൂപവൽക്കരിച്ചു.
     

Related Questions:

ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി  ഡോക്ടർ പൽപ്പു വിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ്  ഈഴവ മെമ്മോറിയൽ എന്ന് അറിയപ്പെടുന്നത്. 

2.ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ടുപോയ  തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന്  ഈയൊരു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 

3.ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

4.വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക്  തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ  സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ  പ്രതിപാദിച്ചിരുന്നു. 

The Malabar Rebellion in ................. happened in Malabar region of Kerala.
The slogan "Travancore for Travancoreans'' was associated with ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

  1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
  2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
  3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
  4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.
    What was the major goal of 'Nivarthana agitation'?