Question:

രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?

A6

B4

C7

D2

Answer:

A. 6

Explanation:

x വർഷം കഴിഞ്ഞാൽ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും എന്ന് എടുത്താൽ 50 + x = 2(22+x) 50 + x = 44 + 2x x = 6 വർഷം


Related Questions:

മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?

അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

സമീറിൻ്റെയും ആനന്ദിൻ്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5 : 4 എന്ന അനുപാതത്തിലാണ്, 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 ആയിരിക്കും. എങ്കിൽ ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?