App Logo

No.1 PSC Learning App

1M+ Downloads
പരലുകളിലെ അടിസ്ഥാന യൂണിറ്റുകളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ബിന്ദുക്കളുടെ, ക്രമരൂപത്തെ --- എന്നറിയപ്പെടുന്നു.

Aയൂണിറ്റ് സെൽ

Bക്രിസ്റ്റൽ ജാലിക

Cമില്ലർ സൂചികകൾ

Dഇവയൊന്നുമല്ല

Answer:

B. ക്രിസ്റ്റൽ ജാലിക

Read Explanation:

പരൽ ജാലികളും യൂണിറ്റ് സെല്ലുകളും

  • പരലുകളിലെ അടിസ്ഥാന യൂണിറ്റുകളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ബിന്ദുക്കളുടെ ക്രമരൂപത്തെ അറിയപ്പെടുന്നത് - ത്രിമാനജാലിക (Space Lattice) അല്ലെങ്കിൽ ക്രിസ്റ്റൽ ജാലിക

  • ത്രിമാന ജാലിക എന്നത് പരൽഘടനക്കായുള്ള അമൂർത്ത തെറ്റുകളുടെ വിന്യാസമാണ്.

  • ത്രിമാന ജാലികയിൽ അടിസ്ഥാന യൂണിറ്റുകളെ ഒരേ രീതിയിൽ ബിന്ദുക്കളിൽ പ്രതിഷ്ഠിച്ചാൽ ഒരു പരൽ ഘടന ലഭിക്കുന്നു.

  • ജാലികബിന്ദുക്കളുടെ സ്ഥലസംബന്ധിയായ ക്രമീകരണം വ്യത്യസ്ത ഇനം ജാലികകളെ സൃഷ്ടിക്കുന്നു.

  • പരൽഖരങ്ങളുടെ കാര്യത്തിൽ സ്ഥലസംബന്ധിയായ ജാലിക/ ത്രിമാനജോലിക എന്നത്, ത്രിമാന തരത്തിലുള്ള ബിന്ദുക്കളുടെ ക്രമീകരണമാണ്.

  • ജാലികബിന്ദുക്കളിൽ ഘടനാപരമായ അടിസ്ഥാ യൂണിറ്റുകളെ കൂട്ടിച്ചേർത്താൽ പരൽഘടന ലഭിക്കുന്നു.

  • ആവർത്തിച്ചു വരുന്ന അടിസ്ഥാന യൂണിറ്റുകൾക്ക് പരലിലെ മറ്റുള്ളവയെ പോലെ തന്നെ ഒരേ ഘടനയും ഒരേ ത്രിമാന ക്രമീകരണവും ഉണ്ടായിരിക്കും.

  • പരലിന്റെ പ്രതലത്തിലൊഴികെ മറ്റ് എല്ലായിടത്തും അടിസ്ഥാന യൂണിറ്റുകൾ ഒരേ പരിസ്ഥതിയിലായിരിക്കും.


Related Questions:

ഒരു ക്രിസ്റ്റൽ ലാറ്റിസ് എന്താണ്?
ഒരു യൂണിറ്റ് സെൽ എന്താണ്?
താഴെ പറയുന്നവയിൽ ഏത് ക്രിസ്റ്റൽ ലാറ്റിസിനാണ് എല്ലാ വശങ്ങളും തുല്യ നീളമുള്ള യൂണിറ്റ് സെൽ ഉള്ളത്?