Question:

ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?

A28

B30

C38

D40

Answer:

C. 38

Explanation:

15 അദ്ധ്യാപകരുടെ ശരാശരി പ്രായം =40 15 അദ്ധ്യാപകരുടെ ആകെ പ്രായം = 600 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം = (600 - 55 +25)/15 = 38


Related Questions:

21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?

ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14, ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 ആയാൽ പുതുതായി വന്ന കുട്ടിയുടെ പ്രായം എത്

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?