Question:

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

A30

B10

C20

D25

Answer:

D. 25

Explanation:

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് = 20 25 പേരുടെ വയസ്സിന്റെ ആകെതുക = 20 × 25 = 500 വന്നുചേർന്ന അധ്യാപകന്റെ വയസ്സ് = X ഒഴിവായി പോയ അധ്യാപകന്റെ വയസ്സ് = Y [500 + X - Y]/25 = 21 [500 + X - Y] = 525 X - Y = 525 - 500 = 25


Related Questions:

ആദ്യത്തെ 5 ഒറ്റ എണ്ണൽസംഖ്യയുടെ ശരാശരി എന്ത് ?

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

തുടർച്ചയായ 5 എണ്ണൽസംഖ്യകളുടെ തുക 60 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യയേത്?

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരിക്കുന്നതിൽ സംഖ്യ ഏത്?