Question:

ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതില് കുട്ടിയുടെ പ്രായം 6 വയസ്സാണെങ്കിൽ ആ കുട്ടി ജനിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സ് എത്ര?

A24

B22

C20

D18

Answer:

D. 18

Explanation:

6 പേരുടെ വയസ്സിന്റെ തുക= 21 × 6 =126 ഇളയ കുട്ടിയുടെ പ്രായം =6 വയസ്സ് 6 വർഷം മുമ്പ് കുടുംബത്തിലെ ആളുകളുടെ വയസ്സ് = 126 - 6 × 6 = 90 6 വർഷം മുമ്പ് കുടുംബത്തിലെ ഓരോ ആളുകളുടെയും വയസ്സ് ഇപ്പോഴുള്ള വയസ്സിനെക്കാൾ 6 കുറവായിരിക്കും. അതായത് 6×6 = 36 വയസ്സ് വ്യത്യാസം ആകെ വയസ്സിൽ ഉണ്ടാകും ശരാശരി = തുക/എണ്ണം = 90/5=18


Related Questions:

ഒരു ബാറ്റ്സ്മാൻ 10 ഇന്നിങ്സിൽ ശരാശരി 32 റൺസ് . ശരാശരിയിൽ 3 റൺസിന്റെ വർദ്ധനവ് കൂടി ഉണ്ടാകാൻ അടുത്ത ഇന്നിങ്സിൽ എത്ര റൺസ് എടുക്കണം ?

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

20 നും 40നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി _____ ആണ്.

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?