Question:

നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ '8'എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന)സ്ഥാനത്തും ആണ് ഉള്ളത്. ഇത് '3' എന്ന തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈതെറ്റു പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?

A340.55

B348.75

C350.5

D358.75

Answer:

B. 348.75

Explanation:

x8y എന്ന സംഗയ്ക്ക് പകരം x3y എന്നു എടുത്താൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം = x8y - x3y = 50 ab8 നു പകരം ab3 എന്ന് എടുത്താൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം = ab8 - ab3 = 5 ആകെ വ്യത്യാസം 50 + 5 = 55 ശരാശരി = 55 ÷ 4 = 13.75 ഈതെറ്റു പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി = 335 + 13.75 = 348.75


Related Questions:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന 5 ആളുകളുടെ പ്രായം 25,27,33,41,54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ?

ഒരു കാർ A യിൽ നിന്നും 50 km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് A യിൽ എത്തിയാൽ ആ കാറിന്റെ മൊത്തയാത്രയിലെ ശരാശരി വേഗത എന്ത് ?

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?