Question:

ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?

A840 കി.മീ

B720 കി.മീ

C620 കി.മീ

D740 കി.മീ

Answer:

B. 720 കി.മീ

Explanation:

ട്രെയിൻ ആകെ സഞ്ചരിച്ച ദൂരം = X ആയാൽ X/120 - X/160 = 1 1⁄2 = 3⁄2 (160X - 120X)/(120×160 )= 3/2 40X/19200 = 3/2 40X = (3×19200)/2 X = 28800/40 =720 X = 720 കി.മീ


Related Questions:

രാമു തന്റെ ജോലിസ്ഥലത്തുനിന്നും 200 km അകലെയുള്ള വീട്ടിലെത്തി അമ്മയോടു പറഞ്ഞു. “ഞാൻ യാത്രയുടെ വേഗത 10 km കൂടി വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്താമായിരുന്നു'' എങ്കിൽ രാമു സഞ്ചരിച്ച വേഗത എത്ര ?

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?