Question:

മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?

A18

B20

C16

D21

Answer:

C. 16

Explanation:

മകൻറെ ഇപ്പോഴത്തെ വയസ്സ് =x ആയാൽ മകൻ ജനിച്ചപ്പോൾ അച്ഛൻറെ വയസ്സ് = x ജനിച്ചപ്പോൾ മകൻറെ വയസ്സ്=0 അച്ഛൻറെ ഇപ്പോഴത്തെ വയസ്സ്=x+x =2x അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് =2x =42,x=21 മകന്റെ ഇപ്പോഴത്തെ വയസ്സ്=21 5 വർഷം മുമ്പ് മകന്റെ വയസ്സ്=21 -5 =16


Related Questions:

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

സമീറിൻ്റെയും ആനന്ദിൻ്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5 : 4 എന്ന അനുപാതത്തിലാണ്, 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 ആയിരിക്കും. എങ്കിൽ ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

മൂന്ന് കുട്ടികളുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 30. എങ്കിൽ മൂന്നുവർഷത്തിന് ശേഷം അവരുടെ വയസ്സിന്റെ ശരാശരി എത്ര ?