Question:

ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?

Aലോകായുക്ത

Bനീതി ആയോഗ്

Cലോക്പാൽ

Dജൻ പാൽ

Answer:

C. ലോക്പാൽ

Explanation:

ലോക്‌പാൽ

  • പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം.
  • 1966‌ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ- ലോകായുക്ത സംവിധാനങ്ങളേ ആദ്യമായി  നിരദേശിച്ചത് .
  • പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു.
  • 'ലോക്‌പാൽ' എന്ന സംസ്‌കൃത പദത്തിൻ്റെ അർഥം 'ജനങ്ങളുടെ സംരക്ഷകൻ' എന്നാണ്
  • 1963ൽ L M സിംഗ്‌വി ആണ് ആദ്യമായി ഈ പദം ആദ്യമായി  ഉപയോഗിച്ചത്.

ലോക്‌പാൽ ബിൽ

  • 1968ൽ ലോക്‌പാൽ  ബിൽ ആദ്യമായി ലോകസഭയിൽ അവതരിപ്പിച്ചത് ശാന്തി ഭൂഷൺ ആയിരുന്നു.
  • 1969 ൽ ലോപാൽ ബിൽ ലോക്സഭയിൽ പാസ്സായി എങ്കിലും രാജ്യസഭയിൽ പാസ്സായില്ല.
  • ലോക്‌പാൽ ബിൽ പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - അണ്ണാ ഹസാരെ
  • 2013 ഡിസംബർ 17 ന് ലോക്സഭയിലും ഡിസംബർ 18 ന് രാജ്യസഭയിലും ലോപാൽ  ബിൽ പാസ്സായി. 
  • 2014 ജനുവരി 16 ന് ഇന്ത്യയിൽ ലോപാൽ  നിലവിൽ വന്നു. 
  • 2014 ജനുവരി 16 ന് ഇന്ത്യയിൽ ലോപാൽ നിയമം നിലവിൽ വന്നു. 
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് - 2019 മാർച്ച് 19 
  • ഇന്ത്യയുടെ ആദ്യത്തെ ലോക്പാല്‍ ചെയർപേഴ്‌സൺ - ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്.
  • ലോക്പാൽ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് - പ്രസിഡന്റ്

Related Questions:

ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?

ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ് ?

സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?

നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?

നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?