App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ മർദ്ദവും താപനിലയും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം

Aബോയിൽ നിയമം

Bബോർ നിയമം

Cഗേലുസാക്ക് നിയമം

Dഅവഗാഡ്രോ നിയമം

Answer:

C. ഗേലുസാക്ക് നിയമം

Read Explanation:

ഗേ-ലുസാക്കിൻ്റെ നിയമം:


  • ഫ്രഞ്ച് രസതന്ത്രജ്ഞനായ ജോസഫ് ഗേ-ലുസാക്ക് (1778-1850) വാതകത്തിന്റെ മർദ്ദവും അതിന്റെ കേവല താപനിലയും തമ്മിലുള്ള ബന്ധം കണ്ടെത്തി.
  • ഒരു നിശ്ചിത പിണ്ഡമുള്ള വാതകത്തിൻ്റെ മർദ്ദം, സ്ഥിരമായി വ്യാപ്തം നിലനിർത്തുമ്പോൾ, വാതകത്തിൻ്റെ കേവല താപനിലയുമായി ആനുപാതികമായി വ്യതിയാനപ്പെടുന്നുവെന്ന് ഗേ-ലുസാക്കിൻ്റെ നിയമം പ്രസ്താവിക്കുന്നു.


Note:

  • ഗേ-ലുസാക്കിൻ്റെ നിയമം, ചാൾസിൻ്റെ നിയമവുമായി വളരെ സാമ്യമുള്ളതാണ്.
  • കണ്ടെയ്നറിൻ്റെ തരം മാത്രമാണ് ഇവ തമ്മിലെ വ്യത്യാസം.
  • ചാൾസ് നിയമ പരീക്ഷണത്തിലെ കണ്ടെയ്‌നർ വഴക്കമുള്ളതും (flexible), എന്നാൽ ഗേ-ലുസാക്കിൻ്റെ നിയമ പരീക്ഷണത്തിൽ അത് അയവില്ലാത്തതുമാണ് (rigid).

Related Questions:

ഒരു ട്രാൻസിസ്റ്റർ അതിന്റെ ആക്റ്റീവ് റീജിയണിൽ (active region) പ്രവർത്തിക്കുമ്പോൾ അത് എന്തിനാണ് ഉപയോഗിക്കുന്നത്?

താഴെപ്പറയുന്ന മാധ്യമങ്ങളിലൂടെയുള്ള ശബ്ദ തരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണ ക്രമത്തിൽ എഴുതുക :

  1. ശുദ്ധജലം
  2. വായു
  3. സമുദ്രജലം
താഴെ പറയുന്നവയിൽ ഏതാണ് വോളിയം ചാർജ് സാന്ദ്രതയെ (Volume charge density) സൂചിപ്പിക്കുന്നത്?
Motion of an oscillating liquid column in a U-tube is ?
Electric Motor converts _____ energy to mechanical energy.