Question:

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :

Aഓക്സിജൻ പാളി

Bനൈട്രജൻ പാളി

Cഓസോൺ പാളി

Dമീഥേൻ പാളി

Answer:

C. ഓസോൺ പാളി

Explanation:

ഓസോൺ പാളി

  • സൂര്യനിൽനിന്ന് വരുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഓസോൺ പാളി ആഗിരണം ചെയ്യുന്നു,
  • ഭൂമിയുടെ കുട എന്നറിയപ്പെടുന്നത്  ഓസോൺ പാളി
  • 1913ൽ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. 
  • ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി  - സ്ട്രാറ്റോസ്ഫിയർ
  • ഓസോൺ പാളികളെ നശിപ്പിക്കുന്ന വാതകം - കാർബൺ മോണോക്‌സൈഡ്, ക്ലോറോഫ്ലൂറോ കാർബൺ (CFC)
  • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം - അന്റാർട്ടിക്കയിലെ ഹാലിബേ
  • ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ വർഷം - 1913 
  • ഓസോൺ സംരക്ഷണ ഉടമ്പടി  - മോണ്‍ട്രിയാല്‍ ഉടമ്പടി
  • ഓസോൺ പാളിയുടെ നിറം - ഇളം നീല
  • ഓസോൺ പാളിയുടെ സാനിധ്യം തിരിച്ചറിയാൻ വിക്ഷേപിച്ച ബഹിരാകാശ പേടകം - നിംബസ് 7
  • ഭൂമിയെ കൂടാതെ ഓസോൺ പാളിയുടെ സാന്നിധ്യമുള്ള മറ്റൊരു ഗ്രഹം - ശുക്രൻ
  • ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് കണ്ടെത്തിയ പേടകം - വീനസ് എക്സ്‌പ്രസ്

ഓസോൺ

  • ഓക്സിജന്റെ രൂപാന്തരമാണ് ഓസോൺ (O3)
  • ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് : ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ
  • ഗ്രീക്ക് പദമായ ഓസോണിന്റെ അർഥം - 'ഞാൻ മണക്കുന്നു'
  • ഓസോണിന്റെ നിറം - ഇളം നീല
  • അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് - 0.0001%
  • ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത് - ഡോബ്സൺ
  • ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം - ആസ്മ

Related Questions:

ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?

What is “Tropopause"?

താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :

അന്തരീക്ഷസ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളിയാണ് ?